പമ്പ കരകവിഞ്ഞൊഴുകുന്നു ; തുലാമാസപൂജയ്ക്കായി ഭക്തര്‍ക്ക് ശബരിമലയിൽ പ്രവേശനമില്ല.

Anjana

not allowed sabarimala
not allowed sabarimala

പമ്പ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ തുലാമാസ പൂജാ ദിവസങ്ങളില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബേസ് ക്യാംപായ നിലയ്ക്കലില്‍ ഉള്‍പ്പടെ  കാത്തിരിക്കുന്ന ഭക്തര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തല്‍ പ്രവേശന അനുമതി നൽകാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശക്തമായ മഴയും പമ്പ കരകവിഞ്ഞ് ഒഴുകുന്നതും മൂലമാണ് ഭക്തർക്ക് പ്രവേശന അനിമതി നൽകാത്തത്.ഭക്തർക്ക് പ്രവേശനമില്ലെങ്കിലും പതിവ് പൂജകൾക്ക് മുടക്കമുണ്ടാകില്ല.

തുലാമാസ പൂജകള്‍ക്കായി ശനിയാഴ്ച്ച വൈകുന്നേരം തുറക്കുന്ന ശബരിമലനട വ്യാഴാഴ്ച അടക്കും.

അടുത്തമാസം രണ്ടാം തീയതി ചിത്തിര ആട്ട വിശേഷത്തിനായി രണ്ടു ദിവസത്തേക്ക് നട വീണ്ടും തുറക്കും.ഭക്തര്‍ക്ക് മുന്നാം തീയതി ദര്‍ശനത്തിന് അനുമതിയുണ്ടാകും

Story highlight : Devotees are not allowed in Sabarimala for Tulamasa Puja.