ജർമ്മൻ റെയിൽ കമ്പനി ഡൂഷെ ബാൺ ഇന്ത്യൻ ലോക്കോ പൈലറ്റുമാരെ തേടുന്നു

Anjana

Deutsche Bahn Indian loco pilots

ജർമ്മനിയിലെ പ്രമുഖ റെയിൽ കമ്പനിയായ ഡൂഷെ ബാൺ (Deutsche Bahn) തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ലോക്കോ പൈലറ്റുമാരെ തേടുന്നു. കമ്പനി സിഇഒ നികോ വാർബനോഫ് വ്യക്തമാക്കിയതനുസരിച്ച്, ജർമ്മനിയിൽ നിലവിൽ ലോക്കോ പൈലറ്റുമാർക്ക് വലിയ ക്ഷാമമാണ്. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെ തങ്ങളുടെ ആഗോള പദ്ധതികളിൽ പങ്കാളികളാക്കാനാണ് ഈ നീക്കം.

ഇന്ത്യൻ വിപണിയിൽ കൺസൾട്ടൻസി പ്രവർത്തനം അടക്കം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ കമ്പനിയിലെ ആകെ ഇന്ത്യൻ ജീവനക്കാരിൽ ആറിലൊന്ന് വരുന്ന 100 ഓളം പേരെ ലോകമെമ്പാടുമുള്ള വിവിധ ചുമതലകളിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുൾപ്പെടെ ജീവനക്കാരെ നിയമിച്ചതായി വാർബനോഫ് ഇക്കണോമിക് ടൈംസിനോട് വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ജൂലൈയിൽ ഡൂഷെ ബാൺ ഇന്ത്യയിലെ ആദ്യ റാപിഡ് റെയിൽ ട്രാൻസിറ്റ് സർവീസിന്റെ കരാർ സ്വന്തമാക്കി. ദില്ലി – ഗാസിയാബാദ് – മീററ്റ് റെയിൽപ്പാതയുടെ 12 വർഷത്തെ കരാറാണ് കമ്പനി നേടിയത്. ഈ കരാറിന്റെ മൂല്യം ആയിരം കോടി രൂപയാണ്. ഇത്തരം പദ്ധതികൾ വഴി ഇന്ത്യൻ റെയിൽവേ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ഡൂഷെ ബാൺ ശ്രമിക്കുന്നത്.

Story Highlights: German railway company Deutsche Bahn seeks Indian loco pilots for global expansion

Leave a Comment