Headlines

Crime News

ഐഫോണിനായി ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഐഫോണിനായി ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഒരു ഡെലിവറി ബോയിയെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവം പുറത്തുവന്നു. നിഷാത്ഗഞ്ച് സ്വദേശിയായ ഭരത് സാഹു എന്ന ഡെലിവറി ബോയിയെയാണ് ചിന്‍ഹാട്ട് സ്വദേശി ഗജാനനും കൂട്ടാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ക്യാഷ്ഓണ്‍ ഡെലിവറിയായി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയപ്പോഴാണ് ഭരത് സാഹു കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗജാനന്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് ഓപ്ഷന്‍ വഴി ഓര്‍ഡര്‍ ചെയ്തിരുന്നു. സെപ്റ്റംബര്‍ 23 ന് ഭരത് സാഹു ഗജാനന്റെ അടുത്ത് ഫോണുമായി എത്തിയപ്പോള്‍, ഫോണ്‍ കൈപ്പറ്റിയശേഷം അദ്ദേഹത്തിന്റെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഇന്ദിരാ കനാലില്‍ തള്ളി.

രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഗജാനന്റെ കൂട്ടാളി ആകാശിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് ആകാശ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഭരത് സാഹുവിന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇന്ദിരാ കനാലില്‍ നിന്നും മൃതദേഹം കണ്ടെത്താനായി പൊലീസ് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഗജാനന്‍ ഒളിവിലാണ്.

Story Highlights: Delivery boy murdered for iPhone in Lucknow, body dumped in canal

More Headlines

11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും പിഴയും
വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ
ക്രൈം നന്ദകുമാർ അറസ്റ്റിൽ; നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടപടി
അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ച അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട് വ്യാജ ഡോക്ടർ അബൂ എബ്രഹാം ലൂക്ക് അറസ്റ്റിൽ
സുപ്രീംകോടതി അറസ്റ്റ് തടഞ്ഞിട്ടും സിദ്ദിഖ് ഒളിവിൽ; അന്വേഷണസംഘം നോട്ടീസ് നൽകാൻ ഒരുങ്ങുന്നു
ഹൈക്കോടതി വിധി മറികടന്ന് പ്രവർത്തനാനുമതി നൽകിയ ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
കോഴിക്കോട് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ: പുതിയ വെളിപ്പെടുത്തലുകൾ
പീഡനക്കേസിൽ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു; പരാതി വ്യാജമെന്ന് നടൻ

Related posts

Leave a Reply

Required fields are marked *