അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ കര്ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സർക്കാർ.
സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുകയും എല്ലാ സര്ക്കാര് ഓഫീസുകളുടെയും പ്രവര്ത്തനം വര്ക് ഫ്രം ഹോമാക്കി മാറ്റുകയും ചെയ്തു.
നിര്മ്മാണ പ്രവര്ത്തനങ്ങൾക്ക് നവംബർ 17 ആം തീയതി വരെ വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തിനു പിന്നാലെയാണ് ദില്ലിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വായുനിലവാര സൂചിക 50 ൽ താഴെ നിൽക്കേണ്ടിടത് ദില്ലിയിൽ നിലവിലെ 471 ന് മുകളിലാണുള്ളത്.
അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാകുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചത്.
ലോക്ഡൗണ് പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീംകോടതിയുടെ നിര്ദ്ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.
Story highlight : Delhi government imposes strict controls on Air pollution.