ദില്ലിയില്‍ ദീപാവലി ആഘോഷത്തിനിടെ പിതാവ് മകന്റെ മുന്നില്‍ വെടിയേറ്റ് മരിച്ചു

Anjana

Delhi Diwali shooting

ദില്ലിയിലെ ഷഹദാരയില്‍ ദീപാവലി ആഘോഷത്തിനിടെ ഒരു പിതാവ് മകന്റെ മുന്നില്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫാര്‍ഷ് ബാസാറില്‍ രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. 44 വയസ്സുകാരനായ ആകാശ് ശര്‍മയും അദ്ദേഹത്തിന്റെ 16 വയസ്സുകാരനായ അനന്തരവന്‍ ഋഷഭ് ശര്‍മയുമാണ് കൊല്ലപ്പെട്ടത്.

ആകാശും അനന്തരവനും പത്തുവയസ്സുകാരനായ മകന്‍ കൃഷ് ശര്‍മയും പടക്കങ്ങള്‍ കത്തിച്ച് ആഘോഷിക്കുന്നതിനിടയിലേക്കാണ് ഇരുചക്രവാഹനത്തില്‍ 16 വയസ്സുകാരനായ പ്രതി എത്തിയത്. തുടര്‍ന്ന് ആകാശിന്റെ പാദത്തില്‍ നമസ്കരിച്ച ശേഷം, പരിസരത്ത് നിന്നിരുന്ന ഷൂട്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തികമാണെന്ന് പൊലീസ് പറയുന്നു. ആകാശിന്റെ കൈയില്‍ നിന്നും പതിനാറുകാരന്‍ പണം വാങ്ങിയിരുന്നെങ്കിലും അത് തിരിച്ചു നല്‍കിയിരുന്നില്ല. 17 ദിവസം മുമ്പാണ് പ്രതി കൊലപാതകത്തിന് പദ്ധതിയിട്ടതെന്നും, ഇയാള്‍ക്കെതിരെ മുമ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഷൂട്ടറിന് പിറകേ ഓടിയപ്പോഴാണ് 16 വയസ്സുകാരനായ അനന്തരവ് വെടിയേറ്റ് മരിച്ചത്.

Story Highlights: Father shot dead in front of son during Diwali celebrations in Delhi’s Shahdara

Leave a Comment