അക്കി രാജു ഹര ഗോപാൽ എന്ന രാമകൃഷ്ണ ഛത്തീസ്ഗഡ് ബസ്തറിലെ വനമേഖലയിൽ വച്ച് മരിച്ചതായി റിപ്പോർട്ട്.
സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായി ആർ കെ എന്നും സാകേത് എന്നും അറിയപ്പെട്ടിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ദിവസങ്ങളായി അസുഖബാധിതനായി ആയിരുന്നു എന്നും എന്നാൽ മരണവാർത്തയിലെ ആധികാരികതയെക്കുറിച്ച് സ്ഥിതീകരണം ഇല്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ആന്ധ്ര ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നിരുന്ന മാവോയിസ്റ്റ് വിഭാഗത്തിലെ തലവനായിരുന്നു 64 വയസ്സുകാരനായ രാമകൃഷ്ണ.
2008 ൽ 37 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിലും 2003-ലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയായിരുന്നു രാമകൃഷ്ണ.
Story highlight : Death of Maoist leader reported in Chatthisghad.