ആലപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Anjana

Newborn death Alappuzha

ആലപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഒന്നാം പ്രതിയുമായുള്ള തെളിവെടുപ്പിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലനാടി പാടശേഖരത്തിന് സമീപമുള്ള തെക്കേ ബണ്ടിന് അടുത്താണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കേസിലെ ഒന്നാം പ്രതിയായ യുവതിയാണ് കാണിച്ച് കൊടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോയെന്ന് പരിശോധനകൾക്ക് ശേഷമേ പറയാൻ കഴിയൂവെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ നിലവിൽ രണ്ട് പേർ കസ്റ്റഡിയിലാണ്. പെൺകുട്ടിയെ നിരീക്ഷണത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് എസ്പി ഛൈത്ര തെരേസ ജോൺ വ്യക്തമാക്കി. ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്.

Story Highlights: Newborn’s dead body found buried near Kollanaadi in Alappuzha, mother arrested.

Image Credit: twentyfournews

Leave a Comment