
ക്രിസ്ത്യൻ പള്ളിയിൽ നടന്ന യോഗത്തിനിടെ
ബ്രിട്ടീഷ് എം.പിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസിന് കുത്തേറ്റു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രകോപനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി പോലീസ് പറയുന്നു.
സ്വന്തം മണ്ഡലത്തിലെ മെത്തെഡിസ്റ്റ് പള്ളിയിൽ എത്തിയതായിരുന്നു ഡേവിഡ്.
അജ്ഞാതനായ ഒരാളിൽ നിന്ന് എംപിക്ക് നേരെ ആക്രമണം ഉണ്ടായതായി അദ്ദേഹത്തിൻറെ ഓഫീസും സ്വീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
69 വയസ്സുകാരനായ ഡേവിഡിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് കൺസർവേറ്റീവ് കൗൺസിലർ ജോൺ ലാംബ് പറഞ്ഞു.
കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്ത് എൻഡ് വെസ്റ്റിൽ നിന്നുള്ള എം.പി യാണ് ഡേവിഡ്.
News highlight : David amess British MP stabbed by unknown man