കര്ണാടകയിലെ കൊപ്പല് ജില്ലയിൽ ദലിത് ബാലന് അമ്പലത്തില് പ്രവേശിച്ചതിനു കുടുംബത്തിന് 25000 രൂപ പിഴ.ക്ഷേത്ര ശുചീകരണത്തിന് ഹോമം നടത്തുന്നതിനായി കുട്ടിയുടെ കുടുംബത്തോട് ഉയര്ന്ന ജാതിക്കാര് പിഴ ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബര് നാലാം തിയതി ചന്നദാസാര് സമുദായത്തില്പ്പെട്ട കുടുംബം ക്ഷേത്രത്തിലെത്തിയിരുന്നു. പിതാവ് പ്രാർത്ഥിക്കുന്നതിനിടെ രണ്ട് വയസ്സുകാരനായ കുട്ടി ക്ഷേത്രത്തിനുള്ളിലേക്ക് ഓടി കയറുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉയർന്ന ഉയര്ന്ന ജാതിക്കാര് യോഗം ചേര്ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു.ഇതിനെതിരെ ചന്നദാസാര് സമുദായക്കാര് പ്രതിക്ഷേധിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു.സംഭവത്തില് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Story highlight : Dalit family was fined for entering in temple.