ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരായി സൈബറാക്രമണം.

Anjana

Updated on:

ജീത്തു ജോസഫിനെതിരായി സൈബറാക്രമണം
ജീത്തു ജോസഫിനെതിരായി സൈബറാക്രമണം

ഈശോ സിനിമയുമായി സംബന്ധിച്ച ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരായി സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു, വിശ്വാസികളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് യോഗ്യത ഇല്ല, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയായി വരുന്ന കമന്റുകൾ.

പൈസയ്ക്കു വേണ്ടി എന്തും ചെയ്യുന്നവരാണ് സിനിമക്കാരെന്നും വിമര്‍ശകര്‍ പറയുന്നു.സിനിമയുമായി ബന്ധപ്പെട്ട്  വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്നായിരുന്നു ജയിംസ് പനവേലിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളില്‍ ആ പ്രസം​ഗം വൈറലായിരുന്നു. ജീത്തു ജോസഫും ഇതാണ് പങ്കുവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈമയൗ, ആമേന്‍ ഉൾപ്പെടെയുള്ള സിനിമകള്‍ ഇറങ്ങിയപ്പോൾ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഒരു സിനിമയുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്നതെന്നും ഫാദര്‍ ജെയിംസ് പനവേലില്‍ പറഞ്ഞു.

തെറ്റുകളെയും, കുറവുകളേയും, അപചയങ്ങളേയും മൂടിവയ്ക്കുന്നിടത് ക്രിസ്തുവില്ലെന്നും ഫാ. ജെയിംസ് പനവേലില്‍ ഓര്‍മപ്പെടുത്തി. ഈശോ സിനിമയെ ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തികൊണ്ടും വൈദികന്‍ പ്രതികരിച്ചു.

Story highlight : Cyber ​​attack on Jeethu Joseph for sharing Viral Speech