കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് 30 ടണ് നിരോധിത പുകയില പിടിച്ചെടുത്തതായി ജനറല് അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് അധികൃതര്.
ഗള്ഫ് രാജ്യത്ത് നിന്നെത്തിയ സാനിറ്ററി ഉപകരണങ്ങള് അടങ്ങിയ രണ്ട് കണ്ടെയ്നറുകളിലാണ് പുകയില എത്തിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരിശോധനയില് ഇവയ്ക്കൊപ്പം 30 ടണ് നിരോധിത പുകയിലയും കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ തുടർ നിയമനടപടികള് സ്വീകരിച്ചതായി അധികൃതര് അറിയിച്ചു.
രാജ്യത്തേക്ക് ഏതെങ്കിലും നിരോധിത വസ്തുക്കളോ നാര്ക്കോട്ടിക് ഉല്പ്പന്നങ്ങളോ കടത്താന് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്കായി കസ്റ്റംസ് അധികൃതര് കര്ശന മുന്നറിയിപ്പ് നല്കി.
ഇത്തരത്തില് പിടിക്കപ്പെടുന്നവരെ കടുത്ത നിയമനടപടികള്ക്ക് വിധേയമാക്കുമെന്നും അറിയിച്ചു.
Story highlight : Customs seizes 30 tones of banned tobacco from Gulf country.