രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്സിന് അഡ്മിനിസ്ട്രേഷന് വിദഗ്ധ സമിതി തലവനായ ഡോ. എന് കെ അറോറയാണ് ഐസിഎംആറിന്റെ പഠന വിവരങ്ങൾ പങ്കുവെച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലെ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലുമാണ്.
ഇതിൽ ഭൂരിഭാഗവും ഡെൽറ്റാ വകഭേദം സംഭവിച്ച കേസുകളാണ്. അതിനാൽ തന്നെ മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കൂടുതൽപേർ വാക്സിൻ സ്വീകരിക്കണമെന്ന് ഡോ. എന് കെ അറോറ വ്യക്തമാക്കി.
സെറം ഇന്സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്ഡ്, ഭാരത് ബയോടെകിന്റെ കൊവാക്സിന്, റഷ്യന് നിര്മിത സ്പുട്നിക് വാക്സിന് എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗത്തിലുള്ളത്. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Current vaccines in India are effective against covid 19 delta variant