കിറ്റക്‌സ് കാകതിയ പാർക്കിൽ.

Anjana

കിറ്റക്‌സ് കാകതിയ പാർക്കിൽ
കിറ്റക്‌സ് കാകതിയ പാർക്കിൽ
Photo Credit: Forbes,News18

ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്‌സ്. കിറ്റക്‌സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത മത്സരത്തിലാണ്. എന്നാൽ ഇതേസമയം സ്വന്തം നാട്ടിൽ കടുത്ത രാഷ്ട്രീയ പോരുകൾക്കിടയിലാണ് കിറ്റക്സ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്‌സ്. കിറ്റക്‌സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത മത്സരത്തിലാണ്. എന്നാൽ ഇതേസമയം സ്വന്തം നാട്ടിൽ കടുത്ത രാഷ്ട്രീയ പോരുകൾക്കിടയിലാണ് കിറ്റക്സ്.

കോവിഡാനന്തര പ്രശ്നങ്ങളിൽ മുങ്ങിക്കിടക്കുകയാണ് ബിസിനസ് ലോകം. ഒരു കോടി രൂപയുടെ നിക്ഷേപം പോലും സ്വീകരിക്കുന്ന സ്ഥിതിയാണ് ഓരോ സംസ്ഥാനങ്ങളിലും. ഇത്തരമൊരു സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ പരിശോധനകളിലും സർക്കാരിൻറെ അനുഭാവം ഇല്ലായ്മയിലും സഹികെട്ട് കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതി പിൻവലിക്കുന്നതായി കിറ്റക്സ് പ്രഖ്യാപിക്കുന്നത്. അപ്പാരൽ പാർക്കും വ്യവസായ പാർക്കും എല്ലാം ഉൾപ്പെടുന്ന 3500 കോടി രൂപയുടെ പദ്ധതി ആയിരുന്നു അത്. കേരളം ഈ പ്രഖ്യാപനത്തിന് രാഷ്ട്രീയ തലങ്ങളിലേക്ക് ചർച്ചയെ എത്തിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുകയായിരുന്നു. തെലങ്കാന കർണാടക ആന്ധ്ര മധ്യപ്രദേശ് തമിഴ്നാട് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ എല്ലാം അതിൽ പെടും.

  അണ്ടർ-19 ലോകകപ്പ് വിജയത്തിന് പിണറായിയുടെ അഭിനന്ദനം

ക്ഷണിച്ച 9 സംസ്ഥാനങളിൽ ഓരോന്നിന്റെയും വാഗ്ദാനങ്ങൾ ഇഴകീറി പരിശോധിച്ചുകൊണ്ട് കിറ്റക്സ് എംഡി സാബു എം ജേക്കബ് തെലങ്കാനയെ തിരഞ്ഞെടുക്കുകയായിരുന്നു. തെലങ്കാന സന്ദർശിക്കുന്നതിനു വേണ്ടി കിറ്റക്സ് സംഘത്തിന് പ്രത്യേക വിമാനം ഏർപ്പെടുത്തിക്കൊണ്ട് തെലങ്കാന കേരളത്തെ ഞെട്ടിച്ചു. ഹൈദരാബാദിൽ ഔദ്യോഗികവസതിയിൽ വിരുന്നൊരുക്കി നല്ല ആതിഥേയരും ആയി തെലങ്കാന. കൂടാതെ തടസ്സമില്ലാതെ വൈദ്യുതി, വെള്ളം, അനാവശ്യ പരിശോധനകളുണ്ടാകില്ല, 23 സർക്കാർ വകുപ്പുകളിൽ നിന്ന് വ്യവസായങ്ങൾക്ക് ആവശ്യമായ 40 അനുമതികൾ ലഭിക്കാൻ ഏകജാലക സംവിധാനമായ ടിഎസ്– ഐപാസ് എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ. അൻപതു മുതൽ 1000 പേർക്കു വരെ തൊഴിൽ നൽകിയാൽ മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്സിഡിയായി നൽകും തെലങ്കാന. വാറങ്കലിലെ നിർദ്ദിഷ്ട കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്‌സ് പുതിയ പദ്ധതി ആരംഭിക്കാൻ തീരുമാനമായിരിക്കുന്നത്.

കിറ്റക്സ് നിക്ഷേപം തെലങ്കാനയിൽ പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാത്ത സംസ്ഥാനങ്ങളും ഉണ്ട്. തങ്ങളുടെ നാട്ടിലെ നിക്ഷേപ സൗഹൃദങ്ങളെ കുറിച്ചും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയിക്കുന്നു. മധ്യപ്രദേശ് ഉദ്യോഗസ്ഥരെ കിഴക്കമ്പലത്തെക്ക് നേരിട്ട് അയച്ച് ചർച്ചകൾ നടത്തി. കിറ്റക്സ് സംഘത്തോട് രണ്ടു മണിക്കൂറോളം ചർച്ച നടത്തി നിരവധി വാഗ്ദാനങ്ങൾ നൽകി എന്നാണ് സൂചന.അയൽ രാജ്യമായ ബംഗ്ലാദേശും താൽപര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം.

  കോഴിക്കോട് സ്വകാര്യ ബസ് അപകടം: 50ലധികം പേർക്ക് പരുക്ക്

Story Highlights: Kitex’s crores are now in Kakatiya Park. Invitation from neighboring country. 

Related Posts
കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി തുടരും: ധനമന്ത്രി
Kerala High-Speed Rail

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ അതിവേഗ റെയിൽ പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ചു. Read more

പാലക്കാട് കൂറ്റനാട് നേർച്ചയിൽ ആനയുടെ ആക്രമണം: പാപ്പാൻ മരണപ്പെട്ടു
Elephant Attack

പാലക്കാട് കൂറ്റനാട് നേർച്ചയിൽ വച്ച് ഒരു ആന പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ കൂടുതൽ പരാതികൾ
CSR Fund Scam

പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് അനന്തു കൃഷ്ണൻ അവകാശപ്പെടുന്നു. പൊലീസ് അന്വേഷണം Read more

മലയാള സിനിമയിൽ ജൂൺ ഒന്ന് മുതൽ സമരം
Malayalam Film Strike

ജിഎസ്ടി, വിനോദ നികുതി, താര പ്രതിഫലം എന്നിവയിലെ അമിതഭാരം ചൂണ്ടിക്കാട്ടി മലയാള സിനിമാ Read more

വയനാട്ടിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം പിടികൂടി
Fake Liquor

വയനാട്ടിൽ എക്സൈസ് പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി. 17 ലിറ്റർ Read more

  കേന്ദ്ര ബജറ്റ്: പിന്നാക്കം എന്ന് പ്രഖ്യാപിച്ചാൽ മാത്രമേ സഹായം കിട്ടൂ; കേന്ദ്രമന്ത്രിയുടെ വിചിത്ര വാദം
വിദ്വേഷ പ്രസംഗ കേസ്: പി.സി. ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
PC George

കോട്ടയം സെഷൻസ് കോടതി പി.സി. ജോർജിന്റെ ജാമ്യാപേക്ഷ തള്ളി. മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചതിനെ Read more

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസ്: സമഗ്ര പരിശോധനയ്ക്ക് തീരുമാനം
Four-Year Degree Syllabus

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സിലബസുകൾ Read more

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റിന്റെ ആത്മഹത്യ
Doctor Suicide

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ ആർ. അനസൂയ എലിവിഷം കഴിച്ച് Read more

ഏഴു വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ചു; പാലക്കാട് അറസ്റ്റ്
Child Sexual Assault

പാലക്കാട് അഗളിയിൽ ഏഴു വയസ്സുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 35-കാരനായ കാർത്തിക് Read more

കെഎസ്ആർടിസി ബസ് വയറിംഗ് കിറ്റ് നശിപ്പിച്ച കേസിൽ രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ
KSRTC Bus Vandalism

കൊട്ടാരക്കര ഡിപ്പോയിലെ എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച കേസിൽ രണ്ട് Read more