കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിലായി. ഉളിയക്കോവിൽ സ്വദേശിയും സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവുമായ ഷൈലജയാണ് പോലീസ് പിടികൂടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിച്ചിരുന്ന ഷൈലജ, 2017 മുതൽ 2022 വരെയുള്ള കാലയളവിൽ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകയൊന്നും പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല. തുക മടക്കി വാങ്ങാൻ നിക്ഷേപകർ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
ഈ സംഭവത്തിൽ പോലീസ് കേസെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈലജയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Story Highlights: CPIM leader arrested in Post office investment scam in Kollam Image Credit: twentyfournews