Headlines

Kerala News, Politics

ഡി.രാജയെ വിമർശിച്ച കാനം രാജേന്ദ്രനെതിരെ സിപിഐയില്‍ പടയൊരുക്കം.

കാനം രാജേന്ദ്രനെതിരെ സിപിഐയില്‍ പടയൊരുക്കം

തിരുവനന്തപുരം: ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി വിമർശിച്ച കാനം രാജേന്ദ്രനെതിരെ ഒരുവിഭാഗം സി.പി.ഐ. നേതാക്കൾ രംഗത്ത്. കാനം രാജേന്ദ്രനും സംഘടനാ അച്ചടക്കം ലംഘിച്ചുവെന്നാണ് ഇവരുടെ വാദം. ദേശീയ എക്സിക്യുട്ടീവ് അംഗമായ കെ.ഇ. ഇസ്മയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തിലൂടെ കാനത്തെ  അറിയിച്ചുവെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ എക്സിക്യുട്ടീവ് അംഗം ആനിരാജ കേരള പോലീസിനെ വിമർശിച്ചതുമൂലമാണ് സംഘടയിൽ തർക്കങ്ങൾ ഉണ്ടായത്. ആനിരാജ പാർട്ടി മാനദണ്ഡം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി കാനം ദേശീയ കൗൺസിലിന് നൽകിയ പരാതിയിൽ ആനിരാജയ്ക്ക് വീഴ്ചയുണ്ടായതായി ദേശീയ കൗൺസിൽ വിലയിരുത്തി.

തുടർന്ന്, ആനിരാജയെ ന്യായീകരിക്കുന്ന രീതിയിൽ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. കേരളത്തിലെയും യു.പി.യിലെയും പോലീസിനെ ഒരേ രീതിയിൽ വിമർശിക്കുമെന്നായിരുന്നു രാജയുടെ വാദം. കാനം ഉൾപ്പെടെയുള്ള കേരളനേതാക്കളെ രാജയുടെ നിലപാട് പ്രകോപിപ്പിച്ചു. സംസ്ഥാന നേതാക്കളിലാർക്കും ഇത്രയും കാര്യങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല.

 പക്ഷെ, പത്രസമ്മേളനത്തിൽ കാനം ഉന്നയിച്ച പരാമർശങ്ങളാണ് ഒരുവിഭാഗം നേതാക്കളിൽ എതിർപ്പുണ്ടാക്കിയത്. ഇത് പാർട്ടിയുടെ അവമതിപ്പിന് കാരണമാവുകയും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ രണ്ടുനിലപാടിലാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.

Story highlight : CPI against Kanam Rajendran for criticizing D Raja.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts