പശുവിനെ ദേശീയമൃഗമാക്കണം, മൗലികാവകാശം നല്കാൻ നിയമം വേണം; അലഹബാദ് ഹൈക്കോടതി

Anjana

പശുവിനെ ദേശീയമൃഗമാക്കണം അലഹബാദ് ഹൈക്കോടതി
പശുവിനെ ദേശീയമൃഗമാക്കണം അലഹബാദ് ഹൈക്കോടതി
Photo Credit: PTI

ലഖ്നൗ: പശുവിന് മൗലികാവകാശം നൽകുന്നത്തിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ ഗോവധം തടയൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് പശു എന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവ് അഭിപ്രായപ്പെട്ടു. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല.

ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്മാരുടെ കടമയാണ്. അതിനാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Story Highlights: Cow should be made the national animal.