തൃശ്ശൂർ മെഡിക്കൽ കോളേജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 75 വിദ്യാർത്ഥികൾ കൊറന്റൈനിൽ ആയി.2019 ബാച്ച് കുട്ടികളുടെ ക്ലാസ്സ് നിർത്തി വെച്ചു.
ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് കഴിഞ്ഞദിവസത്തെ പരിശോധനയിൽ കോവിഡ് കണ്ടെത്തിയത്. വാക്സിൻ സ്വീകരിച്ച വിദ്യാർത്ഥികളാണ് എന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ 10 രോഗികൾക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അണുനശീകരണത്തിനുവേണ്ടി കോഫി ഹൗസ് അടച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story Highlights: Covid for 50 MBBS students of Thrissur Medical College