കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ രണ്ടാം സെമിഫൈനലില് കൊളംബിയ ഉറൂഗ്വായെ തോല്പ്പിച്ച് ഫൈനലില് പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. എന്നാല്‍ ഈ വിജയം അനായാസമായിരുന്നില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കൊളംബിയയുടെ താരം ഡാനിയല് മുനോസ് ചുവപ്പ് കാര്ഡ് കണ്ട് പുറത്തായതോടെ കളിയുടെ ചിത്രം മാറി. പത്തുപേരുമായി കളിക്കേണ്ടി വന്ന കൊളംബിയയ്ക്കെതിരെ ഉറൂഗ്വായ്ക്കായിരുന്നു പിന്നീട് ആധിപത്യം. എന്നാല് അവസാന നിമിഷം വരെ പൊരുതിക്കളിച്ച കൊളംബിയ തങ്ങളുടെ ലീഡ് നിലനിര്ത്തി.
ആവേശകരമായ ഈ മത്സരത്തില് കൊളംബിയ തങ്ങളുടെ പ്രതിരോധ നിര ശക്തമാക്കി കളിച്ചു. ഉറൂഗ്വായുടെ ആക്രമണങ്ങളെ തടയാന് അവര്ക്ക് സാധിച്ചു. ഇതോടെ കോപ്പ അമേരിക്ക കപ്പിന്റെ ഫൈനലില് കൊളംബിയ സ്ഥാനം ഉറപ്പിച്ചു.