കോപ്പ അമേരിക്ക: പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് യുറുഗ്വേ സെമിയിൽ

കോപ്പ അമേരിക്കയിൽ ബ്രസീലിന് കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ യുറുഗ്വേ 4-2 ന് ബ്രസീലിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരത്തിന്റെ തുടക്കം മുതൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു കാണാൻ കഴിഞ്ഞത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ അവസരങ്ങൾ തടയുന്നതിൽ ആയിരുന്നു ഇരു ടീമുകളുടെയും ശ്രദ്ധ. രണ്ടാം പകുതിയിൽ ബ്രസീലിന്റെ ശക്തമായ ആക്രമണമാണ് കാണാൻ കഴിഞ്ഞത്.

എന്നാൽ യുറുഗ്വേയുടെ പ്രതിരോധം മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. 74-ാം മിനിറ്റിൽ യുറുഗ്വേ താരം കോൾഡെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് 10 പേരായി ചുരുങ്ങിയ യുറുഗ്വേ പ്രതിരോധത്തിലേക്ക് മാറി.

അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയിൽ നിർത്തി. ഷൂട്ടൗട്ടിൽ യുറുഗ്വേയ്ക്കായി ഫെഡെ വാൽവർദെ, റോഡ്രിഗോ ബെൻടാൻകുർ, ജോർജിയൻ ഡി അരാസ്ക്വേറ്റ, മാനുവൽ ഉഗാർട്ടെ എന്നിവർ ഗോൾ നേടി. ബ്രസീലിനായി ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ മാത്രമാണ് ലക്ഷ്യം കണ്ടത്.

  പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ

എഡർ മിലിറ്റാവോയുടെയും ഡഗ്ലസ് ലൂയിസിന്റെയും കിക്കുകൾ പാഴായി. ഇതോടെ ബ്രസീൽ പുറത്തായപ്പോൾ യുറുഗ്വേ സെമിയിലേക്ക് മുന്നേറി. സെമിയിൽ യുറുഗ്വേ കൊളംബിയയെ നേരിടും.

Related Posts
ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ‘ബില്യണയർ’ ഫുട്ബാളർ
billionaire footballer

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യത്തെ 'ബില്യണയർ' ഫുട്ബാളറായി. ബ്ലൂംബെർഗ് Read more

അർജന്റീനയുടെ കൊച്ചിയിലെ മത്സരം; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിയുടെ യോഗം
Argentina football match

അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ Read more

സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

  സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

സെര്ജിയോ ബുസ്കെറ്റ്സ് ഫുട്ബോളിനോട് വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ചു
Sergio Busquets retirement

ഇന്റര് മയാമി മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ് വിരമിക്കൽ പ്രഖ്യാപിച്ചു. ലയണൽ മെസിയുടെ സഹതാരമായ Read more

മെസ്സിയെ കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Messi Kerala visit

മെസ്സിയെ കാണാൻ ഏവർക്കും അവസരമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കൊച്ചിയിലെ സൗഹൃദ Read more

ബാലൺ ഡി ഓർ 2025: പുരസ്കാര വിജയിയെ ഇന്ന് അറിയാം
Ballon d'Or 2025

ബാലൺ ഡി ഓർ 2025 പുരസ്കാര വിജയിയെ ഇന്ന് അറിയാനാകും. ഫ്രഞ്ച് തലസ്ഥാനമായ Read more

  അർജന്റീനയുടെ കൊച്ചിയിലെ മത്സരം; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിയുടെ യോഗം
മാർട്ടിനെല്ലിയുടെ സമനില ഗോൾ; സിറ്റിക്കെതിരെ ആഴ്സണലിന് സമനില
Arsenal Manchester City

ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോൾ ആഴ്സണലിന് സമനില നൽകി. സിറ്റിക്കുവേണ്ടി ഒൻപതാം Read more

മെസ്സിയുടെ അർജൻ്റീന കൊച്ചിയിൽ കളിക്കും: ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും
Argentina match Kochi

മെസ്സി കളിക്കുന്ന അർജൻ്റീനയുടെ മത്സരം കൊച്ചിയിൽ നടക്കും. നേരത്തെ തിരുവനന്തപുരത്ത് നടത്താനിരുന്ന മത്സരം Read more

മെസ്സി ഇന്റര് മിയാമിയില് തുടരും; പുതിയ കരാറിന് സാധ്യത
Lionel Messi Inter Miami

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ തുടരും. ക്ലബ്ബിന്റെ ക്യാപ്റ്റനായി അദ്ദേഹം ടീമിനെ നയിക്കും. Read more