
പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ചു. പ്രതിമാസം നാലു കുട്ടികളുള്ള കുടുംബങ്ങൾക്ക് 2000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. വാഗ്ദാനം പ്രഖ്യാപിച്ച സർക്കുലറിൽ പ്രസവ ചികിത്സാ സഹായം, ജോലിക്ക് മുൻഗണന എന്നിവയുമുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കുട്ടികളുടെ എണ്ണം പത്തനംതിട്ടയിലടക്കം വലിയ തോതിൽ കുറയുകയാണ്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകുമെന്നാണ് ഇത് ഒഴിവാക്കാനായി സർക്കുലർ പറയുന്നത്.
പ്രതിമാസം 2000 രൂപ വീതം രണ്ടായിരത്തിനു ശേഷം വിവാഹിതരായ, നാലോ അതിൽ അധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് നൽകാൻ രൂപത തയ്യാറാണ്. ഇത്തരം കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിൽ ഉൾപ്പെടെ മുൻഗണന നൽകും.
Story highlight : controversial circular by Pathanamthitta Diocese.