നിരോധിത എയർഹോൺ മുഴക്കിയതിന് നാട്ടുകാരും ബസ് ജീവനകാരും തമ്മിൽ സംഘർഷം.

Anjana

bus air horn problem

നിരോധിത എയർഹോൺ  മുഴക്കിയതിനെ തുടർന്ന് നാട്ടുകാർക്കും ബസ് ജീവനക്കാർക്കുമിടയിൽ സംഘർഷം.

ചോദ്യം ചെയ്ത നാട്ടുകാരനെ ബസ് ജീവനക്കാരൻ മർദ്ദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി വീട്ടിൽ ദിനിൽ ഇട്ടൂപ്പ് (36), സാധനം  വാങ്ങാനെത്തിയ ലിജോ ജോസ് (37)എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ബസ് എടത്തല പോലീസ് കസ്റ്റഡിയിലാണ്.ഈ റൂട്ടിൽ പോകുന്ന നിരവധി ബസ്സുകൾ എയർ ഹോൺ മുഴക്കാറുണ്ട്. 

നാട്ടുകാരും വ്യാപാരികളും ചേർന്ന് ബസ് ജീവനക്കാർക്ക് ബോധവൽക്കരണം നടത്തിയിരുന്നു.

കെ.എൽ 05 എ.ബി 8070 സൽമാൻ ബസിലെ ജീവനക്കാരുമായാണ് ഇന്നലെ സംഘർഷം നടന്നത്.ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ വേറെ ബസ്സുകളിൽ കയറ്റിവിട്ടു.

Story highlight : Conflict between bus employees and local for sounding air horn.