Headlines

Kerala News

വക്കാലത്ത് നൽകാത്തതിനെ തുടർന്ന് ഭീഷണി ; അഭിഭാഷക ദമ്പതികൾക്കെതിരെ പരാതി.

വക്കാലത്ത് നൽകാത്തതിനെ തുടർന്ന് ഭീഷണി

വക്കാലത്ത് നൽകാത്തതിനെ തുടർന്ന് അഭിഭാഷക ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതി നൽകി. കോട്ടയം ചങ്ങനാശ്ശേരിയിൽ അപകടത്തിൽ മരണപ്പെട്ട സേതുനാഥിന്റെ കുടുംബമാണ് അഭിഭാഷക ദമ്പതികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്തനംതിട്ട സ്വദേശിയായ അഭിഭാഷക ദമ്പതികൾ കുടുംബത്തെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. സേതുനാഥ് ജൂലൈ 28ന് ചങ്ങനാശേരി ബൈപ്പാസിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണപ്പെട്ടത്.

സുഹൃത്തിനൊപ്പം യാത്രചെയ്തുകൊണ്ടിരിക്കവെ മത്സരയോട്ടം നടത്തിയ മറ്റൊരു ബൈക്ക് ഇവർ യാത്ര ചെയ്തിരുന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ സേതുനാഥും അയാളുടെ സുഹൃത്തും മത്സരയോട്ടം നടത്തിയ ഒരു യുവാവും മരണപ്പെട്ടിരുന്നു.

സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ  പത്തനംതിട്ടയിലുള്ള അഭിഭാഷക ദമ്പതികൾ സേതുനാഥിന്റെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. നഷ്ടപരിഹാരം വാങ്ങി നൽകാമെന്നതായിരുന്നു ഇവരുടെ വാഗ്ദാനം.

എന്നാൽ  ഇത് നിരസിച്ചതിനെ തുടർന്ന് അഭിഭാഷകൻ കുടുംബത്തെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് പത്തനംതിട്ട കളക്ടറെയും കുടുംബം സമീപിച്ചിട്ടുണ്ട്.

Story highlight :  Complaint against lawyer couple.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts