എറണാകുളം അഡീഷണൽ സെഷൻസ് കോടതി സിഎംആർഎൽ – എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ റിപ്പോർട്ട് സ്വീകരിച്ചു. കേസിലെ പ്രതികളായ വീണ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കുന്നതാണ് കോടതിയുടെ അടുത്ത നടപടി. കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ കേസ് സ്വാഭാവിക നടപടിക്രമങ്ങളിലേക്ക് കടക്കും. എസ്എഫ്ഐഒ തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
ഈ കേസിലെ കുറ്റപത്രം നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് ലഭിക്കുമെന്നാണ് വിവരം. കേസിലെ പ്രതികൾ കോടതിക്ക് മുന്നിൽ ഹാജരാകേണ്ടിവരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പതിനൊന്നാം പ്രതിയാണ്. ഈ മാസം 21ന് പുതിയ ബെഞ്ച് വാദം കേൾക്കും.
അന്വേഷണ റിപ്പോർട്ടിൽ ശശിധരൻ കർത്തയാണ് ഒന്നാം പ്രതി. മാസപ്പടി കേസിലെ എസ്എഫ്ഐഒയുടെ തുടർനടപടികൾക്ക് സ്റ്റേയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം എങ്ങനെ റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചു. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആർഎല്ലിന്റെ ഹർജികൾ മാറ്റിയിട്ടുണ്ട്.
Story Highlights: The Ernakulam Additional Sessions Court accepted the SFIO report against Veena Vijayan, daughter of the Chief Minister, in the CMRL-Exalogic contract case.