തിരുവല്ലയില് സിപിഎം ലോക്കല് സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം ; പ്രതികരണവുമായി മുഖ്യമന്ത്രി.

നിവ ലേഖകൻ

Updated on:

CM with response on CPM local secretary hacked to death in Thiruvalla .

പത്തനംതിട്ടയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത്  സിപിഐഎം  പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.- മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.

സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമാണ് കൊല്ലപ്പെട്ട പിബി സന്ദീപ് കുമാർ.വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ അകലെയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്.

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.കഴുത്തിലും നെഞ്ചിലും കുത്തേറ്റ് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Story highlight :  CM with response on CPM local secretary hacked to death in Thiruvalla .

Related Posts
ഇന്ത്യയിൽ ആക്രമണം ആസൂത്രണം ചെയ്ത ലഷ്കർ ഭീകരൻ പാകിസ്താനിൽ കൊല്ലപ്പെട്ടു
Lashkar terrorist killed

ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള ഖാലിദ് പാകിസ്താനിൽ കൊല്ലപ്പെട്ടു. ഇയാൾ സിന്ധ് Read more

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു, ബസ് സർവീസുകൾ നിർത്തിവെച്ചു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിലാണ് Read more

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’
കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
College Psychologist Recruitment

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് Read more

റിയൽമി നാർസോ 70 ടർബോ 5G: 15000 രൂപയിൽ താഴെ സ്വന്തമാക്കാൻ അവസരം!
Realme Narzo 70 Turbo

റിയൽമി നാർസോ 70 ടർബോ 5G സ്മാർട്ട്ഫോണിന് ആമസോണിൽ ആകർഷകമായ വിലക്കുറവ്. 15000 Read more

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം
Computer Instructor Recruitment

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ Read more

കോഴിക്കോട് എംഡിഎംഎയുമായി 2 പേർ പിടിയിൽ; പാലക്കാട് റബ്ബർഷീറ്റ് മോഷ്ടിച്ച സൈനികനും അറസ്റ്റിൽ
Crime news Kerala

കോഴിക്കോട് കുന്നമംഗലത്ത് 78 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ Read more

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു
Pope Leo XIV

ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ Read more

Samrudhi Lottery Result: സമൃദ്ധി ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി രൂപ
Samrudhi Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി ലോട്ടറിയുടെ ഫലം പൂർണ്ണമായി പുറത്തുവന്നു. Read more

2030 ഓടെ 26 പുതിയ കാറുകളുമായി ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ
Hyundai India cars

ഹ്യുണ്ടായി 2030 ഓടെ 26 പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിൽ 20 Read more

കൊച്ചി ഇഡി കൈക്കൂലി കേസ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് എ എ റഹീം എംപി
Kochi ED bribery case

കൊച്ചിയിലെ ഇ.ഡി. യൂണിറ്റിലെ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് Read more