സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വര്ഗീയ വിദ്വേഷം പടര്ത്തുന്നവര്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
വിഭാഗീയതയുണ്ടാക്കുന്ന തരത്തിൽ ഒരു ശ്രമവും അനുവദിക്കരുത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ വർഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടുക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നിൽ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കാരണം.
സമൂഹമാധ്യമങ്ങളിലെ ഇത്തരത്തിലുള്ള പ്രവണതകൾ അവസാനിപ്പിക്കാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും കർശന നടപടി സ്വീകരിക്കണമെന്ന് ഉന്നതതല ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
Story highlight : CM wants police to take strict action against those who spread communal remarks.