Headlines

Kerala Government, Kerala News

ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇന്നു നടക്കും.

 മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇന്നു നടക്കും

സംസ്ഥാനത്തെ കോവിഡ് സംബന്ധിച്ച കണക്കുകളും മറ്റു വിഷയങ്ങളും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം ആരംഭിച്ചതോടെ താൽക്കാലികമായി വാർത്താസമ്മേളനം നിർത്തിവെച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമസഭാ സമ്മേളനം അവസാനിച്ചിട്ടും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് ഇടവേള നൽകിയിരുന്നു. കുറച്ചു നാൾക്കു ശേഷം വീണ്ടും പതിവുപോലെ 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

കോവിഡ് വ്യാപന സാഹചര്യത്തിൽ വിമർശനങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ശ്രദ്ധേയമാണ്. കോവിഡ് അവലോകനയോഗത്തിലെ തീരുമാനങ്ങളും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചേക്കും.

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ കുറയുമ്പോൾ മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ എത്തി ക്രെഡിറ്റ് ഏറ്റെടുക്കുകയും പിന്നീട് ഒളിച്ചോടുകയും ചെയ്യുന്നുവെന്ന് ബിജെപിയും പ്രതിപക്ഷവും ആരോപിച്ചിരുന്നു. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് കർശന നിർദ്ദേശങ്ങൾ നൽകി കത്തയച്ചു. രാജ്യത്തെ റിപ്പോർട്ട് ചെയ്യുന്നതിൽ 70 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്.

Story Highlights: CM Pinarayi Vijayan press meet at 6pm

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts