
സംസ്ഥാനത്ത് സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംസ്ഥാനത്ത് 2011 മുതൽ 2016 വരെ നൂറ് സ്ത്രീധനപീഡന മരണങ്ങളാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2020ലും 2021ലുമായി ആകെ 12 സ്ത്രീധനപീഡന മരണങ്ങൾ നടന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധന പീഡനത്തിനെതിരെയുള്ള ബോധവൽക്കരണ നടപടികൾ സർക്കാർ ഉയർത്തിക്കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനായി ഗവർണറുടെ ഗാന്ധിയൻ ശൈലിയിലുള്ള പ്രതിഷേധം ബോധവൽക്കരണത്തിന് ഊർജ്ജം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: CM Pinarayi Vijayan about dowry deaths