Headlines

Environment, Kerala News

ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു

ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു

ചിന്നക്കനാലിലെ പ്രശ്നക്കാരനായ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ മുറിവാലൻ ഗുരുതരമായി പരിക്കേറ്റ് വീണിരുന്നു. ഒരാഴ്ച മുമ്പ് നടന്ന കൊമ്പുകോർക്കലിലാണ് മുറിവാലന് പരുക്കേറ്റത്. പരുക്കുമായി ഒരാഴ്ചയോളം നടന്ന ശേഷം, കഴിഞ്ഞ ദിവസം രാത്രി അവശനിലയിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്. പരുക്കിൽ ഇൻഫെക്ഷൻ ഉണ്ടായതാണ് അവസ്ഥ കൂടുതൽ ഗുരുതരമാക്കിയത്. എന്നാൽ ചക്കക്കൊമ്പന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു.

ചിന്നക്കനാലിലെ പ്രശ്നക്കാരായ മൂന്ന് കൊമ്പന്മാരിൽ രണ്ടാമനായിരുന്നു മുറിവാലൻ. അരിക്കൊമ്പനു ശേഷം ചിന്നക്കനാലിൽ ഉണ്ടായിരുന്ന രണ്ട് കൊമ്പന്മാരിൽ ഒരാളായിരുന്നു മുറിവാലൻ, മറ്റേയാൾ ചക്കക്കൊമ്പനും. ഇപ്പോൾ മുറിവാലന്റെ മരണത്തോടെ ചിന്നക്കനാലിലെ പ്രശ്നക്കാരായ കൊമ്പന്മാരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.

Story Highlights: Chinnakanal wild elephant Murivalan died after being attacked by Chakka Komban

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts

Leave a Reply

Required fields are marked *