ഓഹരി വിപണി തട്ടിപ്പ്: ചൈനീസ് സൂത്രധാരൻ അറസ്റ്റിൽ

Anjana

Chinese cyber fraud Kerala stock market

സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ സൂത്രധാരനായ ചൈനീസ് പൗരൻ ഫാങ് ചെൻജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം എന്ന പേരിൽ മലയാളിയായ കെ എ സുരേഷിനെ സൈബർ തട്ടിപ്പിനിരയാക്കി 43.5 ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഓൺലൈൻ വഴി പരിശീലനം നൽകാമെന്ന വാഗ്ദാനത്തിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയത്.

താൻ പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കിയ സുരേഷ് ജൂലായിലാണ് പൊലീസിൽ പരാതി നൽകിയത്. ഇരകളെ വിശ്വസിപ്പിച്ച ശേഷം നിക്ഷേപിക്കാനെന്ന പേരിൽ വൻതുക തട്ടിപ്പുസംഘം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 100 കോടിയിലേറെ രൂപ സംഘം ഇതുവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകളും പിന്തുടർന്നാണ് പൊലീസ് തട്ടിപ്പുസംഘത്തിലേക്ക് എത്തിച്ചേർന്നത്. ഫാങ് ചെൻജിൻ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് തട്ടിപ്പിന്റെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ആന്ധ്രാപ്രദേശിലെയും ഉത്തർപ്രദേശിലെയും സൈബർ കുറ്റകൃത്യം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലും ഫാങ് ചെൻജിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Story Highlights: Chinese national arrested for cyber fraud promising stock market profits in Kerala

Leave a Comment