
ഇടുക്കി: ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തമിഴ് നാട്ടിൽ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, പൊലീസ്, തൊഴിൽ, മോട്ടോർ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 12 വാഹന ഉടമകൾക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.
Story highlight : children under the age of 18 working in the cardamom garden idukki