
പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ നവജാത ശിശു മരിച്ചു.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുട്ടി മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രമായ ആൺ കുഞ്ഞാണ് മരിച്ചത്.
ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലുണ്ടായ മൂന്നാമത്തെ ശിശുമരവും ഈ വർഷത്തെ പത്താമത്തെ ശിശുമരണവുമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അട്ടപ്പാടിയിൽ നിന്നും പ്രസവത്തെ തുടർന്ന് ഒരു മാതാവ് മരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടർന്നാണ് മരണപ്പെട്ടത്.
അട്ടപാടിയിലെ ശിശുമരണം നിരന്തരം ആവർത്തിക്കുന്ന ഒരു സംഭവമായി മാറിക്കൊണ്ടിരിക്കയാണ്.തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും.
Story highlight : Child death again in Attappadi.