ചെറുതുരുത്തിയിൽ ട്രെയിൻ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 വയസ്സുകാരനായ രവിയാണ് മരിച്ചത്. കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ആണ് അപകടകാരിയായ ട്രെയിൻ. റെയിൽവേ ട്രാക്കിന് സമീപം രവി ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്.
ചെറുതുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഉടൻ തന്നെ മാറ്റാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് അപകടം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്താൽ പൊലീസ് സമീപപ്രദേശത്തെല്ലാം പരിശോധന നടത്തി.
രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് അപകട വിവരം ആദ്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാൽ നിലവിൽ രവിയുടെ മരണം മാത്രമാണ് ചെറുതുരുത്തി പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights: A 55-year-old man died after being hit by a train in Cheruthuruthy.