
ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും.ആൻറണിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ മടക്കം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇടതുപക്ഷത്തോട് പരസ്യമായി ഇടഞ്ഞ ചെറിയാൻ ഫിലിപ് കഴിഞ്ഞദിവസം നടന്ന അവുക്കാദർകുട്ടി സ്മാരക പുരസ്കാര ദാന ചടങ്ങിൽ കോൺഗ്രസിലേക്ക് മാറുന്നതിൻറെ ചെറിയ സൂചനകൾ നൽകിയിരുന്നു.
11 മണിക്കുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നാളെ മാധ്യമങ്ങളെ കാണും.
ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഉള്ള കാരണം താനാണെന്നും എനിക്ക് തെറ്റുപറ്റി എന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
Story highlight : Cheriyan philip to join in Congress tomorrow