ചെന്നൈയിൽ പതിനാറുകാരിയുടെ മരണം: ദമ്പതികൾ അറസ്റ്റിൽ, ദുരൂഹതകൾ നിലനിൽക്കുന്നു

Anjana

Updated on:

Chennai domestic worker death
ചെന്നൈയിൽ പതിനാറുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദമ്പതികൾ അറസ്റ്റിലായി. മുഹമ്മദ് നിഷാദും ഭാര്യ നാസിയയുമാണ് അമഞ്ചിക്കരൈ പൊലീസിന്റെ പിടിയിലായത്. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒക്ടോബർ 31ന് പെൺകുട്ടിയെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ ദമ്പതികൾ കണ്ടെത്തിയെങ്കിലും, ഈ വിവരം പൊലീസിൽ അറിയിക്കാതെ ബന്ധുവീട്ടിലേക്ക് കടന്നുകളഞ്ഞു. മൃതദേഹം ശുചിമുറിയിൽ തന്നെ സൂക്ഷിച്ച ഇവർ, ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ ചന്ദനത്തിരി കത്തിച്ചുവെച്ചാണ് വീട് വിട്ടത്. പിറ്റേന്ന് നിഷാദ് തന്നെ തന്റെ വക്കീൽ വഴി ഈ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി മറ്റ് നടപടികൾ സ്വീകരിച്ചു. ALSO READ; അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത് പെൺകുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ അതേ ദിവസം ദമ്പതികളും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിന് ദമ്പതികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദമ്പതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരുടെ സുഹൃത്ത് ലോകേഷിനെയുള്ള തിരച്ചിലും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായോ എന്നതടക്കമുള്ള വശങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. Story Highlights: Couple arrested in Chennai for suspicious death of 16-year-old domestic worker, police investigating possible sexual abuse

Leave a Comment