
സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം എന്നീ 5 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് 4 ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തൃശ്ശൂർ ജില്ലയിൽ ഇന്നലെ പെയ്ത മഴയിൽ ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി.പണ്ടാരംപാറ മേഖലയിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതോടെ പത്തോളം വീടുകളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ട്.
മോതിരക്കണ്ണി കുറ്റിച്ചിറ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു.ഇന്ന് പുലർച്ചെയോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
കോഴിക്കോട് ജില്ലയിൽ രാവിലെതന്നെ ശക്തി കുറഞ്ഞ ഇടിയോടു കൂടിയ ചാറ്റൽ മഴ തുടരുകയാണ്.
ഉരുൾപൊട്ടലിനു സാധ്യതയുള്ള കൊടിയത്തൂർ, മുക്കം, പുതുപ്പാടി തുടങ്ങിയ മേഖലകളിൽ ആവശ്യമായ സജീകരണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Story highlight : Chance of heavy rain in the state today,Yellow alert in five districts.