
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളിൽ ഇന്ന് കൂടുതൽ മഴ ലഭിക്കും.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം എന്നാണ് സർക്കാരിന്റെ നിർദേശം.
തുലാവർഷത്തിനു മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനകം തീർത്തും ദുര്ബലമാകുമെന്നും തുലാവർഷം എത്തുന്നതോടെ കാലവർഷം പൂർണമായും പിൻവാങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ജലനിരപ്പ് ഉയരുന്നത് മൂലം ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഡാമിലെ നിലവിലെ ജലനിരപ്പ് 2398.30 അടി ആണ്.റൂൾ കർവ് അടിസ്ഥാനത്തിലാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്.
Story highlight : chance of heavy rain in the State today,Yellow alert in 10 districts.