സംസ്ഥാനത്ത് ഒക്ടോബർ 31 വരെ മഴയ്ക്ക് സാധ്യത ; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.

Anjana

Chance of heavy rain
Chance of heavy rain

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും അറബിക്കടലിലെ ന്യൂനമർദപാതയുടെയും സ്വാധീനം മൂലം കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story highlight : Chance of heavy rain in the state till October 31.