സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Anjana

സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഈ മാസം 30 വരെയാണ് ഓറഞ്ച് അലേര്‍ട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സ്യത്തൊഴിലാളികള്‍ നാളെ മുതല്‍ മുപ്പതാം തീയതി വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.

Story highlight : Chance of heavy rain in Kerala today