സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല, സ്ത്രീകൾ വീട്ടിലിരിക്കട്ടെ; താലിബാൻ വക്താവ്.

Anjana

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല താലിബാൻ വക്താവ്
സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല താലിബാൻ വക്താവ്

അവസാനമായി താലിബാൻ അധികാരത്തിലിരുന്നപ്പോൾ,അഫ്ഗാനിൽ വീടുവിട്ട് പുറത്ത് പോകാൻ പൊതുവെ സ്ത്രീകൾക് അനുവാദമുണ്ടായിരുന്നില്ല. അവിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാനോ,മർദ്ദിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവർ ആയിരുന്നു.എന്നാല്‍, ഇപ്രാവശ്യം താലിബാന്‍ അധികാരമേറ്റത് പുതിയ  വാഗ്ദ്ധാനങ്ങൾ നല്‍കിക്കൊണ്ടാണ്. സ്ത്രീകളെ ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കും എന്നൊക്കെയാണ് താലിബാന്‍ പറഞ്ഞിരുന്നത്.


എന്നാൽ, താലിബാന്‍ അധികാരമേറ്റതിനു ശേഷം ആദ്യമെത്തുന്ന സൂചനകൾ ആശാവഹമല്ല.അതിനുദാഹരണം ചൊവ്വാഴ്ച താലിബാൻ വക്താവ് നടത്തിയ പ്രസ്താവന തന്നെയാണ്. കുറഞ്ഞത് ഇപ്പോഴെങ്കിലും സ്ത്രീകൾ വീട്ടിൽ തന്നെ തുടരണം.
സ്ത്രീകളെ ഇപ്പോഴും ഉപദ്രവിക്കാതിരിക്കേണ്ടത് എങ്ങനെയെന്ന് താലിബാനില്‍ ചിലർക്ക് അറിയില്ലന്നുമാണ് വക്താവ് പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ത്രീകളോട് വീട്ടിലിരിക്കാൻ ചൂണ്ടിക്കാട്ടിയുള്ള ഈ നയത്തെ കുറിച്ച് താലിബാൻ വക്താവ് വിശദീകരിക്കുന്നുണ്ട്. താലിബാൻ അവരുടെ സുരക്ഷ ഭദ്രമാക്കുന്നതുവരെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായുള്ള ഒരു ‘താൽക്കാലിക നയം ‘മാത്രമാണ് ഇതെന്നാണ് വക്താവ് സബീഹുല്ല മുജാഹിദ് പറയുന്നത്.

നമ്മുടെ സൈന്യം പുതിയതാണ്.അവർ ഇതുവരെ സ്ത്രീകളോട് എങ്ങനെ നന്നായി പെറുമാറാം എന്ന്  പരിശീലിച്ചിട്ടില്ല.സ്ത്രീകള്‍ നമ്മുടെ സൈന്യത്താല്‍ ഉപദ്രവിക്കപ്പെട്ട് കാണുവാൻ ഞങ്ങളാഗ്രഹിക്കുന്നില്ല’യെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.

Story highlight: Taliban spokesman says Women should stay at home.