പാചക വിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു

Anjana

പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു
പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല (പത്തനംതിട്ട): പ്രമുഖ ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ  നൗഷാദ് അന്തരിച്ചു. രോഗബാധിതനായ നൗഷാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നൗഷാദ് ദ് ബിഗ് ഷെഫ് ‘ എന്ന പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയയുടെ ഉടമയാണ് നൗഷാദ്.

നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത് തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നുമാണ്. കോളജ് വിദ്യാഭ്യാസത്തിനു പിന്നാലെ ഹോട്ടൽ മാനേജ്മെന്റ് തിരഞ്ഞെടുത്ത നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും അവയെ വികസിപ്പിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദേശങ്ങളിലടക്കം നൗഷാദ് കേറ്ററിങ് പ്രശക്തിനേടി. ടെലിവിഷൻ പാചക പരിപാടികളിൽ നൗഷാദ് അവതാരകനായി എത്തിയിട്ടുണ്ട്.

തന്റെ സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ ‘കാഴ്ച’എന്ന ചിത്രം നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുളള തുടക്കം കുറിച്ചത്.

ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല മുതലായ ചിത്രങ്ങളുടെയും നിർമാതാവായി. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകൾ: നഷ്‌വ.

Story highlight : Chef / film producer Naushad Passes Away