നിയമസഭാ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് അപകടമുണ്ടായി. വൈകുന്നേരം 3.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
30 ഓടെയാണ് സംഭവം നടന്നത്. നിയമസഭാ ഹാളിനോട് ചേർന്നുള്ള ഇടനാഴിയുടെ മേൽഭാഗത്തെ ചുമരിന്റെ ഒരു ഭാഗമാണ് പൊട്ടിവീണത്.
അപകടത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. വീണ മേൽക്കൂരയുടെ ഒരു ഭാഗം വാച്ച് ആൻഡ് വാർഡിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
നിയമസഭാ കെട്ടിടത്തിലെ ഡോക്ടർ ഉടൻ തന്നെ പരിക്കേറ്റ ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നൽകി. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരിക്കേറ്റത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്. ഇത് നിയമസഭാ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുടെ ആവശ്യകതയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.