സിബിഎസ്ഇ +2 ക്ലാസ്സ്‌ ഫലം; വിദ്യാർത്ഥികളുടെ മാർക്ക്‌ സമർപ്പിക്കാനുള്ള സമയം നീട്ടി.

Anjana

സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക്‌സമർപ്പിക്കാനുള്ള സമയംനീട്ടി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക്‌സമർപ്പിക്കാനുള്ള സമയംനീട്ടി
Photo Credits: News18

തിരക്കിട്ട് മാർക്ക്‌ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിനെ ചൊല്ലിയാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്.

ജൂലൈ 31 ന് മുൻപ്  +2 ക്ലാസ്സ്‌ ഫലം പ്രഖ്യാപിക്കുന്നതിനു വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് സിബിഎസ്ഇ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അധ്യാപകർക്ക് ഉണ്ടാകുന്ന സമ്മർദ്ദം മൂല്യനിർണയത്തെ ബാധിക്കുമെന്നത്കൊണ്ടും ഏതെങ്കിലും സിബിഎസ്ഇ സ്കൂളിന് മാർക്ക്‌ യഥാസമയം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആ സ്കൂളിന്റെ റിസൾട്ട്‌ പ്രത്യേകം പ്രഖ്യാപിക്കാം എന്നുതുമാണ് സിബിഎസ്ഇ യുടെ തീരുമാനം.

അതേസമയം പ്രൈവറ്റ് ആയി എഴുതുന്ന കുട്ടികൾക്ക് പരീക്ഷ നടത്തും. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെയാണ്  10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ നടത്തുക. സുപ്രീം കോടതിയുടെ നിർദേശപ്രകാരമായിരിക്കും പരീക്ഷകൾ നടത്തുന്നത്.

Story highlight: CBSE extended 12th class assessment time.