Headlines

Crime News, Kerala News

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച പൊലീസുകാരനെതിരെ വധശ്രമക്കേസ്

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച പൊലീസുകാരനെതിരെ വധശ്രമക്കേസ്

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ് എടുത്തു. കണ്ണൂർ സിറ്റി ഡിഎച്ച് ക്യൂവിലെ ഡ്രൈവർ സന്തോഷ് കുമാർ എന്ന പൊലീസുകാരനാണ് ആക്രമണം നടത്തിയത്. ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവം നടന്നത് കണ്ണൂർ ടൗണിലെ എൻകെബിടി പെട്രോൾ പമ്പിലാണ്. സന്തോഷ് കുമാർ 2,100 രൂപയ്ക്ക് പെട്രോൾ അടിച്ചശേഷം 1900 രൂപ മാത്രം നൽകി പോകാൻ ശ്രമിച്ചു. ജീവനക്കാരൻ അനിൽ ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ, സന്തോഷ് അദ്ദേഹത്തെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു. ബോണറ്റിൽ പിടിച്ചിരുന്ന അനിലുമായി വാഹനം ഏറെദൂരം മുന്നോട്ടുപോയി ട്രാഫിക് സ്റ്റേഷന് മുന്നിൽ നിർത്തി.

കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയ സംഭവവും ഉണ്ടായിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സസ്പെൻഷൻ അടക്കമുള്ള വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ഇന്ധനത്തിന്റെ മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ് ആക്രമണത്തിന് കാരണമായത്.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts