
ലഹോർ:സഹനടിമാരുടെ നഗ്നവീഡിയോ ചിത്രീകരിച്ച പാക് സിനിമാ-നാടക നടിക്കെതിരെ കേസ്.നടി ഖുശ്ബുവിന്റെയും കൂട്ട്നിന്ന കാഷിഫ് ചാനുവിന്റെയും പേരിലാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സൈബർ കുറ്റകൃത്യവിഭാഗം കേസ് രജിസ്റ്റർ ചെയ്തത്.
ലഹോറിലെ തിയേറ്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ വെച്ച് നാലുനടിമാരുടെ വീഡിയോ ചിത്രീകരിച്ചതിനാണ് കേസ് എടുത്തത്.രഹസ്യക്യാമറ സ്ഥാപിക്കുന്നതിനായി തിയേറ്റർ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപയും (42,568 രൂപ) നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നാടകനിർമാതാവ് നൽകിയ പരാതിയെ തുടന്നാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്.
Story highlight : Case against Pak actress for making obscene videos in Lahore.