
മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെയാണ് ഫോറസ്റ്റ് അധികൃതർ കേസെടുത്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സർവൻ സ്വന്തം വീട്ടിൽ തത്തയെ കൂട്ടിലിട്ട് വളർത്തുകയായിരുന്നു. അയൽവാസിയുടെ പരാതിയെതുടർന്ന് ഫോറസ്റ്റ് വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.കൊന്നക്കുഴി ഫോറസ്റ്റ് അധികൃതരാണ് സംഭവത്തിൽ കേസെടുത്തത്.
തത്ത പോലുള്ള മറ്റു വന്യ ജീവികളെ വളർത്തുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്നു വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ 25,000 രൂപ പിഴയും ലഭിച്ചേക്കാം. ഇത്തരത്തിൽ വന്യ ജീവികളുടെ പട്ടികയിൽ ഷെഡ്യൂൾ നാലിലാണ് തത്ത ഉൾപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള വന്യ ജീവികളെ വളർത്തുന്നത് കുറ്റമാണെന്നറിയാതെ ഒട്ടേറെപ്പേരാണ് ഇവയെ വീടുകളിൽ വളർത്തുന്നത്.
Story Highlights: Case against Man for Keeping Parrot