തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.

നിവ ലേഖകൻ

Case against K Muraleedharan
Case against K Muraleedharan

തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്നതും ദ്വയാർത്ഥം ഉള്ള ലൈംഗികചുവയുള്ളതുമായ പരാമർശമാണ് മേയർക്കെതിരെ കഴിഞ്ഞദിവസം മുരളീധരൻ നടത്തിയത്.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മുരളീധരൻ എത്തിയെങ്കിലും നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു മേയർ ആര്യ രാജേന്ദ്രൻ.

എന്റെ പ്രവര്ത്തിയില് നിന്നാണ് എന്റെ പക്വത തീരുമാനിക്കേണ്ടത്.അതിന് സമയമായിട്ടില്ല.ഈ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിരവധി പ്രവര്ത്തനങ്ങള് കോര്പ്പറേഷന് ഏറ്റെടുത്തിട്ടുണ്ട്.അതൊന്നും മേയറുടെ പ്രത്യേക കഴിവുകൊണ്ടൊന്നുമല്ല.എന്തെങ്കിലും പ്രത്യേക കഴിവുള്ളതുകൊണ്ടാണ് ഞാന് മേയറായതെന്നും കരുതുന്നില്ല.

ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടുപോകാനുള്ള ഒരു സംവിധാനം ഇവിടെയുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും പ്രവര്ത്തിക്കുന്നത്.

‘ഇടതുപക്ഷ പ്രസ്ഥാനം ഉയര്ത്തിക്കാണിക്കുന്ന നയത്തിന്റെ ഭാഗമായി തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയ ബോധം എനിക്കുണ്ട്.അതിന്റെ അടിസ്ഥാനത്തില് തീരുമാനങ്ങളെടുക്കുന്നുമുണ്ട്.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

ആരു തന്നെയായാലും യുവജനങ്ങളുടെയും വിദ്യാര്ത്ഥികളുടെയും സ്ത്രീകളുടെയും പക്വത തീരുമാനിക്കേതില്ല.

ഞാന് വളര്ന്നുവന്നത് വിദ്യാര്ത്ഥി രാഷ്ട്രീയത്തില് നിന്നാണ്.രാഷ്ട്രീയത്തില് ഞാന് പ്രതിനിധീകരിക്കുന്നത് വിദ്യാര്ത്ഥികളെയും യുവജനങ്ങളെയും സ്ത്രീകളെയുമാണ്. അതുകൊണ്ട് തന്നെ ആ വിഭാഗങ്ങളില്പ്പെടുന്ന എല്ലാവരുടെയും പക്വത അളക്കുന്ന അളവുകോലായി മാറാന് ആരെയും അനുവദിക്കില്ലെന്ന് സമൂഹം ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ് ” എന്ന് ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Story highlight : Case against K Muraleedharan on Mayor’s complaint

Related Posts
സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള് വര്ധിക്കുന്നു; ഈ മാസം മാത്രം 2 മരണം
rabies deaths Kerala

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഈ വര്ഷം ഇതുവരെ 19 പേര് Read more

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

ഖാദി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; കോൺഗ്രസിൽ പുതിയ വിവാദം ഉടലെടുക്കുന്നു
Khadi controversy

യൂത്ത് കോൺഗ്രസ് നേതാക്കൾ ഖാദർ വസ്ത്രം ഉപേക്ഷിച്ച് കളർ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങളുമായി Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

  വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more