ഇന്ധന വിലവർധനയെ തുടർന്ന് കേരളത്തിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.
മിനിമം ചാർജ് 12 രൂപയാക്കുക ,കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥി യാത്ര മിനിമം ആറ് രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക , കോവിസ് കാലം കഴിയുന്നതുവരെ വാഹനനികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരം ചെയ്യുന്നത്.
നവംബർ 9 മുതലാണ് സമരം ആരംഭിക്കുന്നത്.
ബസ് ചാർജ്ജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.
മുമ്പ് ഒരു പ്രാവശ്യം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റി വെച്ചതാണ്.കോവിഡ് കാലത്ത് ഡീസൽവില വർധിക്കുകയാണെന്നും ഈ വ്യവസായത്തിൽ പിടിച്ചുനിൽക്കാൻ ആവുന്നില്ല എന്നും ഉടമകൾ അറിയിച്ചു.
സംഭവത്തിൽ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
Story highlight : Bus owners to go on strike due to fuel price hike