
മലപ്പുറം ജില്ലയിലെ താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റെയില്വേ പാലത്തിൽ നിന്നും മറിഞ്ഞ് അപകടം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
താനൂർ നഗരത്തിലെ റെയിൽവേ ഓവർബ്രിഡ്ജിൽ വച്ചായിരുന്നു സംഭവം.പരിക്കേറ്റ യാത്രക്കാരെ ഉടന് തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഇവരിൽ അഞ്ചുപേർ ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ തിരൂരിൽ നിന്നും താനൂരിലേക്ക് അമിത വേഗത്തിൽ വരുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തില് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story highlight : Bus accident in Malappuram.