ബെംഗളൂരുവില് മൂന്ന് നില കെട്ടിടം തകര്ന്നുവീണു; തലനാരിഴയ്ക്ക് അപകടം ഒഴിവായി.

നിവ ലേഖകൻ

ബെംഗളൂരുവില്‍ മൂന്ന്നില കെട്ടിടം തകര്‍ന്നുവീണു
ബെംഗളൂരുവില് മൂന്ന്നില കെട്ടിടം തകര്ന്നുവീണു

ബെംഗളുരുവില് വിന്സണ് ഗാര്ഡനിലെ ആള്ത്തിരക്കേറിയ തെരുവിൽ മൂന്നുനില കെട്ടിടം തകര്ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര് തലനാരിഴക്ക് രക്ഷപെട്ടതോടെ വൻ അപകടം ഒഴിവായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെംഗളൂരുവിലെ മെട്രോ നിര്മ്മാണ പ്രവര്ത്തനങ്ങൾക്കായെത്തിയ തൊഴിലാളികളായിരുന്നു കെട്ടിടത്തിലെ തമാസക്കാർ. കഴിഞ്ഞ ദിവസങ്ങളില് കെട്ടിടത്തിൽ അനുഭവപ്പെട്ട വലിയ കുലുക്കം തൊഴിലാളികള് കരാറുകാരനെ അറിയിച്ചിരുന്നുവെങ്കിലും തൊഴിലാളികളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാൻ കരാറുകാരന് തയ്യാറായിരുന്നില്ല.

തുടർന്ന് ഇന്നലെ വൈകിട്ടോടെ തൊഴിലാളികള് തന്നെ മുൻകൈയെടുത്ത് സ്ഥലത്ത് നിന്നും ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയുമായിരുന്നു. ഇതോടെ വൻ അപകടമാണ് ഒഴിവായത്.

മൂന്ന് നില കെട്ടിടത്തിന്റെ തകർച്ച സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളല് സൃഷ്ടിക്കാൻ ഇടയായിട്ടുണ്ട്. കെട്ടിടത്തോട് ചേർന്ന് ഉണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Story highlight :  Building collapsed in Bengaluru.

Related Posts
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും
Sabarimala visit

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനിക്കും. ഒക്ടോബർ 19, Read more

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടവരും കൂട്ടത്തിൽ
Maoist surrender

ഛത്തീസ്ഗഡിലെ ബിജാപൂരിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച Read more

കണ്ണൂർ പി.എസ്.സി പരീക്ഷാ കോപ്പിയടി: കൂടുതൽ പേരിലേക്ക് അന്വേഷണം
Kannur PSC cheating

കണ്ണൂരിൽ പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read more

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് നിരോധനം; കാരണം ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ
Internet ban

'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ 48 മണിക്കൂർ ഇൻ്റർനെറ്റ് Read more

ശബരിമല ദ്വാരപാലക ശിൽപം: സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് രമേഷ് റാവു
Sabarimala gold controversy

ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്ന് സ്പോൺസർ Read more

വീണാ ജോർജ് രക്ഷിതിന് ആദ്യാക്ഷരം കുറിച്ചു; എസ്എടി ആശുപത്രിയുടെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനം
Vidyarambham ceremony

പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ രാജേഷ്-രേഷ്മ ദമ്പതികളുടെ മകൻ രക്ഷിതിന് ആരോഗ്യ വകുപ്പ് Read more

സുബീൻ ഗാർഗ് മരണം: മാനേജർക്കും സംഘാടകനുമെതിരെ കൊലക്കുറ്റം ചുമത്തി
Subin Garg death case

അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർഥ് ശർമ്മ, Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

India China flights

ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഇരു രാജ്യങ്ങളും Read more

എയർ ഇന്ത്യയുടെ സർവീസ് വെട്ടിക്കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ
Air India Kerala services

കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ സർവീസുകൾ കൂട്ടത്തോടെ ഒഴിവാക്കാനുള്ള നീക്കം Read more