കോവിഡ് കാലത്തെ വാക്സിൻ യുദ്ധത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആത്മകഥ ചർച്ചയാകുന്നു. ഡെയ്ലി മെയിലിലും മെയിൽ ഓൺ സൺഡേയിലും ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ, കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടതായും വാക്സിനു വേണ്ടി യുദ്ധത്തിനൊരുങ്ങിയ കഥയും വെളിപ്പെടുത്തുന്നു.
അസ്ട്ര സെനെക വാക്സിന്റെ അഞ്ച് മില്യൻ ഡോസുകൾ ലഭിക്കുവാൻ യൂറോപ്യൻ യൂണിയനുമായി മാസങ്ങളോളം നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്ന് ബോറിസ് എഴുതുന്നു. ഹോളണ്ടിലെ ലീഡനിൽ സൂക്ഷിച്ചിരുന്ന വാക്സിൻ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സ് ഹോളണ്ടിനെ ആക്രമിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതായും വെളിപ്പെടുത്തുന്നു. എന്നാൽ, നാറ്റോ സഖ്യത്തിലെ അംഗമായ രാജ്യവുമായുള്ള യുദ്ധം വിപരീത ഫലമുണ്ടാക്കുമെന്ന ഉപദേശം ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു.
കോവിഡ് ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയ സംഭവവും ബോറിസ് വിവരിക്കുന്നു. രണ്ട് നഴ്സുമാരുടെ അർപ്പണമനോഭാവത്തോടെയുള്ള പരിശ്രമമാണ് തന്നെ രക്ഷിച്ചതെന്ന് പറയുന്നു. മുൻ സഹപ്രവർത്തകൻ മൈക്കൽ ഗോവിനെതിരെയുള്ള പരാമർശങ്ങളും, പ്രധാനമന്ത്രി പദം വിട്ടിറങ്ങാൻ കാരണമായ പാർട്ടി ഗേറ്റിലെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Former British PM Boris Johnson’s memoir reveals shocking plans to raid Netherlands for COVID-19 vaccines during pandemic